സമഗ്ര നഗരാസൂത്രണം വികസനത്തിന്റെ അടിത്തറ: കോട്ടയത്ത് നഗരാസൂത്രണ ദിനം | Keraladesham

November 5, 2026
web-logo
കേരളം

സമഗ്ര നഗരാസൂത്രണം വികസനത്തിന്റെ അടിത്തറ: കോട്ടയത്ത് ലോക നഗരാസൂത്രണ ദിനാചരണം

1 minute read
Nov 4, 2026
news-image-1
Font Size:
18 px
Share :

സമഗ്രമായ നഗരാസൂത്രണത്തിലൂടെ മാത്രമേ മികച്ച വികസനപദ്ധതികൾ യാഥാർഥ്യമാക്കാനാകൂവെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്. നഗരാസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക നഗരാസൂത്രണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ സാമ്പത്തിക ശേഷിക്ക് ഉത്തേജനം നൽകുന്ന തരത്തിലുള്ള ആസൂത്രണമികവാണ് ആവശ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ചൂണ്ടിക്കാട്ടി.

ജില്ലാ ആസൂത്രണ സമിതി ഹാളിലായിരുന്നു ചടങ്ങ്. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ, ടൗൺ പ്ലാനർ എസ്. റിനി ചന്ദ്ര, ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധീർ പി. സുകുമാർ, മുൻ ടൗൺ പ്ലാനർ പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

സുസ്ഥിരവും ആസൂത്രിതവുമായ നഗരവികസനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags