ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച 'കേള്‍ക്കൂ എഴുതൂ' കേട്ടെഴുത്ത് മത്സരത്തില്‍ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ക്ലര്‍ക്ക് എം. ദീപ്തിമോള്‍ ഒന്നാം സ്ഥാനം നേടി. ജില്ലാ ലേബര്‍ ഓഫീസിലെ സി.വി. ധന്യ രണ്ടാം സ്ഥാനവും സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ടൈപ്പിസ്റ്റ് കെ.വി. ഷീബ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അക്ഷര ലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം ഒരുക്കിയത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജീവനക്കാര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ മത്സരം നിയന്ത്രിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി. നൗഷാദ്, അക്ഷര ലൈബ്രറി പ്രസിഡന്റ് പത്മരാജ് വി. നായര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ. മുകുന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala