ക്ലിഫ് ഹൗസിൽ ‘കൃഷി കേരളം’: പച്ചക്കറി തൈകൾ നട്ട് മുഖ്യമന്ത്രി | Keraladesham

November 5, 2026
web-logo
കേരളം

ക്ലിഫ് ഹൗസിൽ ‘കൃഷി കേരളം’: പച്ചക്കറി തൈകൾ നട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

1 minute read
Nov 5, 2026
news-image-1
Font Size:
18 px
Share :

കൃഷിവകുപ്പിന്റെ ‘കൃഷി കേരളം’ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്ത് പച്ചക്കറി തൈകൾ നട്ടു. കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, തിരുവനന്തപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ എന്നിവർക്കൊപ്പം കാബേജ്, കോളിഫ്ലവർ തൈകൾ നട്ടാണ് മുഖ്യമന്ത്രി പദ്ധതിയിൽ പങ്കാളിയായത്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് കൃഷി കേരളം പദ്ധതി നടപ്പാക്കുന്നത്.

ക്ലിഫ് ഹൗസിലെ ഒരു ഏക്കർ സ്ഥലത്ത് ശീതകാല പച്ചക്കറികൾക്കൊപ്പം വിവിധയിനം കിഴങ്ങുകൾ, ചീര, വാഴ തുടങ്ങിയവയും കൃഷി ചെയ്യും. ഒന്നര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താനാണ് തീരുമാനം. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്ലിഫ് ഹൗസ് ജീവനക്കാർക്കാണ് കൃഷിയുടെ പരിപാലന ചുമതല.

പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും പച്ചക്കറി തൈകൾ നടും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പദ്ധതിയിൽ പങ്കാളികളാകും.

സ്കൂളുകളിൽ ‘കതിർ’

വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ‘കതിർ’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽ കാർഷിക അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags