റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിന് 1.93 കോടിയുടെ പുതുമുഖം; ഉദ്ഘാടനം നവംബര്‍ 10ന് | Keralade

November 10, 2026
web-logo
കേരളം

റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിന് 1.93 കോടിയുടെ പുതുമുഖം; ഉദ്ഘാടനം നവംബര്‍ 10ന്

1 minute read
Nov 9, 2026
news-image-1
Font Size:
18 px
Share :

കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവില്‍ നടപ്പാക്കിയ സൗന്ദര്യവത്ക്കരണ, നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നവീകരിച്ച കോംപ്ലക്‌സ് നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിനായി ആകെ 1,93,20,986 രൂപയുടെ രണ്ട് പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്.

പുതിയ സൗകര്യങ്ങള്‍

സില്‍ക്ക് (SILK) മുഖേന 96,67,129 രൂപ ചെലവില്‍ നടപ്പാക്കിയ സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ ആംഫി തിയേറ്റര്‍, നീന്തല്‍ക്കുളം, സ്റ്റീല്‍ പാലം, സംരക്ഷണ ഭിത്തി, ശുചിമുറി ബ്ലോക്ക്, കുഴല്‍ക്കിണര്‍ എന്നിവ നിര്‍മിച്ചു. പ്രവേശന കവാടവും ലൈബ്രറി കെട്ടിടവും മോടിപിടിപ്പിച്ചു. ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍ എന്നിവയും ഒരുക്കി.

കെല്‍ (KEL) മുഖേന 96,53,857 രൂപ ചെലവിലാണ് കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, മീറ്റിംഗ് ഹാള്‍, പവലിയന്‍ എന്നിവ നവീകരിച്ചത്. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തില്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ നാല് കോട്ടേജുകള്‍ സജ്ജമാക്കുകയും എട്ട് മുറികള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുക്കുകയും ചെയ്തു. റിസോര്‍ട്ടിലെ റസ്റ്റോറന്റ് തുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മലനിരകളും പുല്‍മേടുകളും വനസമ്പത്തും നിറഞ്ഞ റാണിപുരത്തേക്ക് ആഭ്യന്തര-വിദേശ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനും പ്രദേശത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് അവസരങ്ങള്‍ ഒരുക്കാനും പദ്ധതി സഹായിക്കും. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റിസോര്‍ട്ട് ബുക്കിംഗിന്: 9446233653, 0467 2227755, 9847092928.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags