കാസർകോട് ഭരണഭാഷാ വാരാഘോഷം: വാഗ്‌ധോരണി മത്സരത്തിൽ കെ.വി. സീന ഒന്നാമത് | Keraladesham

November 10, 2026
web-logo
കേരളം

കാസർകോട് ഭരണഭാഷാ വാരാഘോഷം: സർക്കാർ ജീവനക്കാരുടെ വാഗ്‌ധോരണി മത്സരത്തിൽ കെ.വി. സീനയ്ക്ക് ഒന്നാം സ്ഥാനം

1 minute read
Nov 9, 2026
news-image-1
Font Size:
18 px
Share :

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച വാഗ്‌ധോരണി മത്സരത്തിൽ കളക്ടറേറ്റ് ക്ലാർക്ക് കെ.വി. സീന ഒന്നാം സ്ഥാനം നേടി. പ്രിൻസിപ്പൽ കൃഷി ഓഫീസ് ക്ലാർക്ക് സി.കെ. ഹരികൃഷ്ണൻ രണ്ടാം സ്ഥാനവും സബ് കോടതിയിലെ ടി.വി. അജിതൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെയാണ് മത്സരം ഒരുക്കിയത്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ മാറ്റുരച്ചു.

ഹുസൂർ ശിരസ്തദാർ എ. നിസാമുദ്ദീൻ, കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് കെ.എൻ. പ്രശാന്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.

വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ വിതരണം ചെയ്തു. അസിസ്റ്റന്റ് എഡിറ്റർ എ.പി. ദിൽന, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി. നൗഷാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. മുകുന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags