രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; ദ്വിദിന സന്ദർശനം | Keraladesham

November 27, 2026
web-logo
സർക്കാർ അറിയിപ്പുകൾ

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; കാലടി, ഗുരുവായൂർ ദർശനം, ഏഴിമലയിൽ പാസിങ് ഔട്ട് പരേഡ്

1 minute read
Nov 27, 2026
news-image-1
Font Size:
18 px
Share :

രാഷ്ട്രപതി ദ്രൗപതി മുർമു ദ്വിദിന സന്ദർശനത്തിനായി ഇന്ന് (നവംബർ 27) കേരളത്തിലെത്തും. രാവിലെ 10.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും.

വിമാനത്താവളത്തിൽ നിന്ന് ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്കാണ് രാഷ്ട്രപതി ആദ്യം പോകുക. അവിടെ ക്ഷേത്രദർശനം നടത്തിയ ശേഷം തൃശ്ശൂരിലേക്ക് യാത്ര തിരിക്കും.

തൃശ്ശൂരിലും ഗുരുവായൂരിലും

തൃശ്ശൂരിൽ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.

ഗുരുവായൂരിൽ നിന്ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തുന്ന രാഷ്ട്രപതി രാത്രി അവിടെ തങ്ങും.

ഏഴിമലയിൽ പാസിങ് ഔട്ട് പരേഡ്

നവംബർ 28ന് രാവിലെ 8ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. പരിപാടിക്ക് ശേഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിസോറാമിലേക്ക് പുറപ്പെടും.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags