തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള പുതിയ ഓംബുഡ്സ്മാനായി ജസ്റ്റിസ് (റിട്ട.) സി പ്രദീപ് കുമാർ ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ഓംപ്രകാശ് മാഥുർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പാളയം സാഫല്യം കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ കാര്യാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala