കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ കോൺവൊക്കേഷൻ; വിജയികൾക്ക് സർട്ടിഫിക്കറ്റ് | Keraladesham

October 31, 2026
web-logo
കേരളം

കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ കോൺവൊക്കേഷൻ; ട്രേഡ് ടെസ്റ്റ് വിജയികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി

1 minute read
Oct 31, 2026
news-image-1
Font Size:
18 px
Share :

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ ട്രെയിനികളെ ആദരിക്കാൻ കോഴിക്കോട് ഗവ. ഐ.ടി.ഐ. സംഘടിപ്പിച്ച കോൺവൊക്കേഷൻ ചടങ്ങ് അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികളായ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ഐ.ടി.ഐ. പ്രിൻസിപ്പൽ പി. സജിത അധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ പ്രസാദ്, പി.കെ. സ്റ്റീൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എം. സബീഹ്, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.കെ. ഷാജിത്, ജനറൽ മാനേജർ സതീഷ് എന്നിവർ പങ്കെടുത്തു.

സീനിയർ സൂപ്രണ്ട് സുഗേഷ് കുമാർ, ആർ.ഐ. സെന്റർ കോഴിക്കോട് ട്രെയിനിങ് ഓഫീസർ ടി.എസ്. ഹിത, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ എൽ.വി ബാബു, എം. പ്രവീർകുമാർ ദേവ്, പി. സജീല, സി.ജെ ലിൻസ്, ജൂനിയർ സൂപ്രണ്ട് കെ.എസ്. സരിത, സ്റ്റാഫ് സെക്രട്ടറി എൻ.എസ്. സുബീഷ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags