മാതൃഭാഷ ശക്തമായ മാധ്യമം: കാസർകോട് ഭരണഭാഷാ വാരാഘോഷം | Keraladesham

November 23, 2026
web-logo
കേരളം

മാതൃഭാഷ തലമുറകളിലേക്ക് സംസ്കാരം കൈമാറുന്ന ശക്തമായ മാധ്യമം: കാസർകോട് ഭരണഭാഷാ വാരാഘോഷത്തിൽ ഡോ. ആർ. ചന്ദ്രബോസ്

1 minute read
Nov 9, 2026
news-image-1
Font Size:
18 px
Share :

ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതാനുഭവങ്ങളും തലമുറകളിലേക്ക് പകരുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് മാതൃഭാഷയെന്ന് കേരള കേന്ദ്ര സർവ്വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. ചന്ദ്രബോസ്. വനിതാ ശിശുവികസന വകുപ്പ് കാസർകോട് ജില്ലാ ഓഫീസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായ 'മാറുന്ന കാലത്തില്‍ മാതൃഭാഷ' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ ആദ്യം കേൾക്കുന്ന ശബ്ദങ്ങളിലൂടെയും വാക്കുകളിലൂടെയുമാണ് മാതൃഭാഷ രൂപപ്പെടുന്നത്. അതിനാൽ മാതൃഭാഷയുമായുള്ള ബന്ധം വെറും ഭാഷാപരമായ ബന്ധമല്ല, മറിച്ച് വൈകാരികവും സാംസ്കാരികവുമായ ആത്മബന്ധം കൂടിയാണെന്ന് ഡോ. ചന്ദ്രബോസ് ചൂണ്ടിക്കാട്ടി.

വകുപ്പിന്റെ ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ നിർവ്വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ വി.എ. നിഷാമോൾ അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.ജി. സവിത സംസാരിച്ചു.

വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ. രജീഷ് സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജീവനക്കാർക്കായി ക്വിസ് മത്സരവും നടത്തി.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags