യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: കോഴിക്കോട് ഗവ. ഐ.ടി.ഐ.ക്ക് ഇരട്ട പുരസ്കാരം | Keraladesham

November 18, 2026
web-logo
കേരളം

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: 74 ആശയങ്ങളുമായി കോഴിക്കോട് ഗവ. ഐ.ടി.ഐ.ക്ക് ഇരട്ട പുരസ്കാരം

1 minute read
Nov 17, 2026
news-image-1
Font Size:
18 px
Share :

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (YIP 9.0) കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. ഇരട്ട പുരസ്കാരം സ്വന്തമാക്കി. സ്ഥാപനത്തിന് ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും ഫസിലിറ്റേറ്റർ യൂനുസ് മുക്കിലിന് ബെസ്റ്റ് ഫെസിലിറ്റേറ്റർ അവാർഡും ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി 74 നൂതന ആശയങ്ങളാണ് സ്ഥാപനം സമർപ്പിച്ചത്. ഇതിലൂടെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഐ.ടി.ഐ. നേടി. പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് യൂനുസ് മുക്കിലിനെ തേടി അംഗീകാരമെത്തിയത്.

നവംബർ 16-ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുക, സാങ്കേതിക വിദ്യാർഥികളിൽ ഗവേഷണാധിഷ്ഠിതവും സർഗാത്മകവുമായ ചിന്ത വളർത്തുക എന്നിവയാണ് വൈ.ഐ.പി.യുടെ ലക്ഷ്യം. വിദ്യാർഥികളുടെ ആശയങ്ങളെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് പ്രായോഗിക പരിഹാരങ്ങളായി വികസിപ്പിക്കാനും പദ്ധതി അവസരമൊരുക്കുന്നു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags