റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം | Keraladesham

November 18, 2026
web-logo
കേരളം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം; പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു

1 minute read
Nov 17, 2026
news-image-1
Font Size:
18 px
Share :

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം റാന്നി പെരുനാട് ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് റ്റി ആർ രാജം അധ്യക്ഷയായി.

വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രജനി ബിജു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി കെ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നീന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനപ്രതിനിധികളായ കെ ടി സജി, സജിതാ മനോജ്, ഐശ്വര്യാ സന്തോഷ്, രതീഷ് മോൻ, ഡെയ്സി, അനിത പി ജോസ്, വി റ്റി രജനിമോൾ എന്നിവരും സന്നിഹിതരായിരുന്നു.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, റവ. ഫാ. മത്തായി, സെക്രട്ടറി വി സുമേഷ് കുമാർ, സി സുരേഷ് എന്നിവർക്കൊപ്പം പഞ്ചായത്ത് ജീവനക്കാർ, സംഘാടക സമിതി അംഗങ്ങൾ, കായിക-കലാ പ്രേമികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags