തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മൂന്ന് ട്രേഡുകളിലായി ഇൻസ്ട്രക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ നവംബർ 20ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
ഒഴിവുകൾ
വയർമാൻ ട്രേഡിൽ ഒരു ഒഴിവാണുള്ളത് (Scheduled Caste Converts to Christianity കാറ്റഗറി). മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഒരു ഒഴിവ് (OC കാറ്റഗറി), ടർണർ ട്രേഡിൽ മൂന്ന് ഒഴിവുകൾ (ST, Muslim, OC കാറ്റഗറി) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
യോഗ്യത
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ നവംബർ 20 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചാക്ക ഐ.ടി.ഐ. പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2502612.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala