കുറവിലങ്ങാട് പൾസ് പോളിയോ: മണ്ഡലതല വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു | Keraladesham

November 26, 2026
web-logo
കേരളം

കുറവിലങ്ങാട് പൾസ് പോളിയോ: കടുത്തുരുത്തി മണ്ഡലതല വിതരണം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു

1 minute read
Nov 25, 2026
news-image-1
Font Size:
18 px
Share :

പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഭവനനിര്‍മാണ-ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിർവഹിച്ചു.

ഒരു കുഞ്ഞിനു പോലും തുള്ളിമരുന്ന് ലഭിക്കാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി ഓർമിപ്പിച്ചു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മാഞ്ഞൂർ മോഹൻകുമാർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി, ഉഴവൂർ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിൻസി ജയ് സൺ, സി.ടി. രാജൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി മത്തായി, രതീഷ് എണ്ണച്ചേരിൽ, ഗ്രാമപഞ്ചായത്ത് അംഗം സോണിയ തേനംമാക്കിൽ എന്നിവരും പ്രസംഗിച്ചു.

എച്ച്.എം.സി അംഗങ്ങളായ സനോജ് മിറ്റത്താനിയിൽ, അജോ അറയ്ക്കൽ, അപർണ ഗർവാസീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags