സംസ്ഥാന സർക്കാരിന് കീഴിൽ മ്യൂസിയം സജ്ജീകരണത്തിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന കേരളം മ്യൂസിയത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനായി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഭരണരംഗത്തും ബന്ധപ്പെട്ട വിഷയങ്ങളിലും പ്രാവീണ്യമുള്ളവർക്കാണ് അവസരം. തസ്തികയ്ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
എങ്ങനെ അപേക്ഷിക്കാം
വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഏഴ് വൈകിട്ട് അഞ്ച് മണി.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala