എസ്.സി പ്രമോട്ടർ നിയമനം: 11,000 രൂപ ഓണറേറിയം, നവംബർ 12 വരെ | Keraladesham

October 30, 2026
web-logo
തൊഴിൽ

എസ്.സി പ്രമോട്ടർ നിയമനം: പ്ലസ് ടുക്കാർക്ക് അവസരം, 11,000 രൂപ ഓണറേറിയം; നവംബർ 12 വരെ അപേക്ഷിക്കാം

1 minute read
Oct 29, 2026
news-image-1
Font Size:
18 px
Share :

പട്ടികജാതി വികസന വകുപ്പ് സംസ്ഥാനതലത്തിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാർക്ക് നവംബർ 12 വരെ അപേക്ഷ സമർപ്പിക്കാം. പ്രതിമാസം 11,000 രൂപയാണ് ഓണറേറിയം.

വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളും സേവനങ്ങളും കാര്യക്ഷമമായും സമയബന്ധിതമായും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിയമനം.

യോഗ്യത

ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. പ്രായപരിധി 18 മുതൽ 45 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ചേർത്ത് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നവംബർ 12നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in, ഫോൺ: 0471-2737100.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Tags