ആറ്റിങ്ങൽ എഞ്ചിനിയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള കൂടിക്കാഴ്ച നവംബർ 17ന് നടക്കും.
നിയമനത്തിൽ വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 17 രാവിലെ 10ന് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0470 2627400.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala