വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26: ഉദ്യോഗസ്ഥരോട് ചോദ്യങ്ങളുമായി വിദ്യാർത്ഥികൾ | Keraladesham

November 24, 2026
web-logo
കേരളം

വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26: ഉദ്യോഗസ്ഥരോട് നേരിട്ട് ചോദ്യങ്ങളുമായി വിദ്യാർത്ഥികൾ

1 minute read
Nov 24, 2026
news-image-1
Font Size:
18 px
Share :

ലോക ശിശുദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സന്നദ്ധ സംഘടനയായ ‘ഗ്രാമിൻ’ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനും ചേർന്ന് സംഘടിപ്പിച്ച ‘വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26’ സമാപിച്ചു. കൽപ്പറ്റ ടൗൺ ചർച്ച് ഹാളിൽ നടന്ന ഉച്ചകോടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഇ. അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു.

“എന്റെ ദിനം, എന്റെ അവകാശങ്ങൾ, എന്റെ ഭാവി” എന്ന ആഗോള പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടികളെ വെറും ഗുണഭോക്താക്കളായല്ല, സുരക്ഷിതവും ശിശുസൗഹൃദപരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിലെ സജീവ പങ്കാളികളായി കാണുകയും നയരൂപീകരണ വിദഗ്ധരും യുവതലമുറയും തമ്മിലുള്ള അകലം കുറയ്ക്കുകയുമായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.

വിദ്യാർത്ഥി-ഉദ്യോഗസ്ഥ സംവാദം

കുട്ടികളുടെ അവകാശ പ്രവർത്തകനും കോഴിക്കോട് മുക്കം ഡോൺ ബോസ്കോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ വി.ജെ ജെൻസൺ നിയന്ത്രിച്ച വിദ്യാർത്ഥി-ഉദ്യോഗസ്ഥ സംവാദമായിരുന്നു പ്രധാന ആകർഷണം. ഓരോ സ്കൂളിലെയും പ്രതിനിധികൾ വകുപ്പ് മേധാവികളടങ്ങുന്ന പാനലിനോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. കുട്ടികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പൊതുഗതാഗതം, ആരോഗ്യം, ആദിവാസി ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ സംശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.

ഡി.എൽ.എസ്.എ വയനാട് സെക്രട്ടറിയും സിവിൽ ജഡ്ജുമായ ആര്‍ അനിത, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി ബിജു, നാർക്കോട്ടിക് സെൽ ആന്‍ഡ് ജെൻഡർ ജസ്റ്റിസ് ഡി.വൈ.എസ്.പി ആര്‍ മനോഹരൻ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പി.ആര്‍ സുമേഷ്, വിമുക്തി മാനേജർ ആന്‍ഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ, ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.കെ ഷീജ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് എന്‍.എ ജയരാജൻ, ഐ.ടി.ഡി.പി സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്‍റ് പി.ആര്‍ രാജേന്ദ്രൻ, ഗ്രാമിൻ ഡയറക്ടർ റീന വർഗീസ് എന്നിവർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags