നിയമസഭാ ലൈബ്രറിയിൽ പുസ്തകപ്രദർശനം; സ്പീക്കർ ഉദ്ഘാടനം ചെയ്തു | Keraladesham

November 2, 2026
web-logo
കല & സംസ്കാരം

നിയമസഭാ ലൈബ്രറിയിൽ പുസ്തകപ്രദർശനം; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

1 minute read
Nov 1, 2026
news-image-1
Font Size:
18 px
Share :

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറി ഒരുക്കിയ പുസ്തകപ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കുന്ന പ്രദർശനം നവംബർ ഏഴ് വരെ തുടരും.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ വർഗീസ് മാമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

കേരളപ്പിറവിയുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ, ഭരണഭാഷ സംബന്ധിച്ച രേഖകൾ, മലയാള ഭാഷയെക്കുറിച്ചുള്ള പുസ്തകങ്ങൾ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

എഴുത്തച്ഛൻ പുരസ്കാരം നേടിയ കവികളുടെ പുസ്തകങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags