കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെ വി കുശാല്‍ നഗര്‍ ഫീഡറില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (25.4.2020) രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ബല്ലാകടപ്പുറം, മീനാപ്പീസ് , വടകരമുക്ക്, ആവിക്കര, ഹദാദ്, കാഞ്ഞങ്ങാട് കടപ്പുറം, മുറിയനാവി, ഇട്ടുമ്മല്‍, കുശാല്‍ നഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
മലമ്പനി അറിയാം പ്രതിരോധിക്കാം.
ലോക മലമ്പനി ദിനം ഏപ്രില്‍ 25 ന്
2007 മുതല്‍ ലോകാരോഗ്യ സംഘടന ഓരോ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ”മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം” എന്നതാണ്. ഐക്യ രാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടെ കേരളത്തില്‍ നിന്ന് തദേശീയ മലമ്പനി, മലമ്പനി മൂലമുള്ള മരണം എന്നിവ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ആകെ 17 മലേറിയ കേസുകളാണ് ഉള്ളത്. ഇതില്‍ 16 പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും മലേറിയ രോഗം സ്വീകരിച്ചിട്ടുള്ളത്. 14 കേസുകള്‍ തദ്ദേശീയമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കാസര്‍കോട് കസബ പരിസര പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പതിനായിരത്തോളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ രോഗസാധ്യത ജില്ലയിലെ പ്രധാന വെല്ലുവിളിയാണ്
Get real time update about this post categories directly on your device, subscribe now.