കാസറഗോഡ് ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. 38,14 വയസ്സുള്ള ചെങ്കള സ്വദേശിനികള്‍ക്കും 26 വയസ്സുളള ചെമ്മനാട് സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 18 ആയി .ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവും ആയി .ഇതില്‍ മൂന്ന് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഉള്ളവരും 2 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഉള്ളവരും ആണ്.. 89.71 ശതമാനമാണ് ആണ് ജില്ലയിലെ കൊറോണ ബാധിതരുടെ റിക്കവറി റേറ്റ്.
ജില്ലയില്‍ 2593 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2552പേരും ആശുപത്രികളില്‍ 41 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 3617 സാമ്പിളുകളാണ് (തുടര്‍സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനക്ക് അയച്ചത്. 2923 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 393 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 157 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 550 പേര്‍് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു
Get real time update about this post categories directly on your device, subscribe now.