എല്ലാവരും മാസ്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് പല ചർച്ചകളും നടക്കുന്നുണ്ട്.
തൽക്കാലം അതവിടെ നിൽക്കട്ടെ.
മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നു കരുതരുത്. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.
മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
മാസ്ക് ധരിക്കുമ്പോൾ തന്നെ മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ഏറ്റവും യോജിക്കുന്ന രീതിയിൽ തന്നെ ധരിക്കുക,
പലരും മാസ്ക് ധരിച്ച ശേഷം അത് കൈകൾ ഉപയോഗിച്ച്സ്ഥാനം മാറ്റുന്നതിനായി സ്പർശിക്കുന്നത് കാണാം. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ധരിച്ചശേഷം മാസ്കിൽ ഒരു കാരണവശാലും സ്പർശിക്കാൻ പാടില്ല.
മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.

ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്.
അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.
വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.
മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.
അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.
Get real time update about this post categories directly on your device, subscribe now.