കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 120 ആയതോടെ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പൊലീസ് ഡബിള്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ 6 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും പ്രദേശങ്ങളിലാണ് ഡബിള്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയത്. ഈ പ്രദേശത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി.
12 കേസുകള്‍ കൂടി പോസറ്റീവ് ആയതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 120 ആയിട്ടുണ്ട്. ഇന്നലെ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരും 2 പേര്‍ ദുബായില്‍ നിന്നും നാട്ടിലെത്തയവരുമാണ്.72 വയസ്സുള്ള സ്ത്രീയും 11 വയസ്സുള്ള കുട്ടിയും ഉള്‍പ്പടെ 6 പേര്‍ ചെമ്മനാട് സ്വദേശികളും രണ്ട് പേര്‍ ബദിയടുക്ക സ്വദേശികളും മൂന്ന് പേര്‍ കാസര്‍കോട് സ്വദേശികളും ഒരു പെരിയ സ്വദേശിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധുര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളിലാണ് പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍, പള്ളിക്കര ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേല്‍പ്പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, മാങ്ങാട്, ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍, എടനീര്‍, നായന്മാര്‍മൂല, ബിസിറോഡ് ജംഗ്ഷന്‍, ബേവിഞ്ച, മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍, മൊഗ്രാല്‍ പുത്തൂര്‍, ഷിറിബാഗലു, മധുര്‍ പഞ്ചായത്തിലെ മായിപ്പാടി, കന്പാര്‍-ബദിരടുക്ക കാസര്‍കോട് നഗരസഭയിലെ പുതിയസ്റ്റാന്റ്, പഴയസ്റ്റാന്റ്, ഉളിയത്തടുക്ക, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളിലാണ് പൊലീസിന്റെ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
അതീവ ജാഗ്രത പ്രദേശങ്ങളിലുള്ളവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇവിടെയുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും പേലീസ് നേരിട്ട് വീട്ടിലെത്തിച്ചു നല്‍കും. ഇതിനായി 9497935780 എന്ന വാട്സ് അപ്പ് നന്പറില്‍ ബന്ധപ്പെടണം.
Get real time update about this post categories directly on your device, subscribe now.