ഹോട്ട് സ്പോട്ട് ഇതര പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. അമിത ചാര്‍ജ്ജ് ഈടാക്കാനും പാടില്ല. അക്ഷയ കേന്ദ്രത്തിനകത്ത് എ സി പ്രവര്‍ത്തിപ്പിക്കരുത്. ഒരു സമയത്ത് ഒരു വ്യക്തി മാത്രമേ അക്ഷയ കേന്ദ്രത്തിനകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസര്‍ ഉപയോഗിച്ച് കൈ ശുചീകരിച്ചതിന് ശേഷം മാത്രമേ പ്രവേശിക്കാവൂ. മാസ്‌ക് ധരിക്കണം. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 11 നും വൈകുന്നേരം അഞ്ചിനും ഇടയിലാണ്. ഹോട്ട് സ്പോട്ട് മേഖലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കരുത്.
Get real time update about this post categories directly on your device, subscribe now.